Sorry, you need to enable JavaScript to visit this website.

ഗാസയെ ഇസ്രായില്‍ സേന തന്നെ നിയന്തിക്കുമെന്ന് നെതന്യാഹു, അന്താരാഷ്ട്ര സേനയെന്ന നിര്‍ദേശം തള്ളി

ടെല്‍അവീവ്- യുദ്ധാനന്തരം ഗാസയെ ഇസ്രായില്‍ പ്രതിരോധ സേന (ഐഡിഎഫ് ) തന്നെ നിയന്ത്രിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അന്താരാഷ്ട്ര സേനയെന്ന എന്ന ആശയം അദ്ദേഹം നിരസിച്ചു. ഗാസ അതിര്‍ത്തി നഗരങ്ങളിലെ മേയര്‍മാരോട് പുനര്‍നിര്‍മാണ പദ്ധതികളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്‌ടോബര്‍ 7 ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി നെതന്യാഹു പ്രാദേശിക നേതാക്കളെ കാണുന്നതില്‍ പരാജയപ്പെട്ടുവെന്ന രൂക്ഷ വിമര്‍ശനത്തിനു പിന്നെലായാണ് മേയര്‍മാരുമായുള്ള കടിക്കാഴ്ച.   യുദ്ധം അവസാനിച്ചതിന് ശേഷവും ഐഡിഎഫ് ഗാസ മുനമ്പില്‍ നിയന്ത്രണം തുടരുമെന്നും അതിര്‍ത്തിയിലെ സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ അന്താരാഷ്ട്ര സേനയെ ആശ്രയിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.
ടെല്‍ അവീവിലെ ഐഡിഎഫ് ആസ്ഥാനത്തായിരുന്നു ഗാസ അതിര്‍ത്തി നഗരങ്ങളിലെ മേയര്‍മാരുമായുള്ള  കൂടിക്കാഴ്ച. ഹമാസിന്റെ മിന്നല്‍ ആക്രമണത്തില്‍ തെക്കന്‍ കമ്മ്യൂണിറ്റികളില്‍ നിരവധി പേരെ കൊലപ്പെടുത്തുകയും   താമസക്കാരെ കൊലപ്പെടുത്തുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസമായി ഗാസയില്‍ നിന്ന് ദിവസേനയുള്ള റോക്കറ്റുകളുടെ ആക്രമണത്തെയും നേരിടുന്നു.  
ഐഡിഎഫ് ഗാസയില്‍ നിയന്ത്രണം തുടരുമെന്ന് വ്യക്തമാക്കിയ നെതന്യാഹു, ഇത് ഹ്രസ്വകാലത്തേക്കാണോ ദീര്‍ഘകാലത്തേക്കാണോ എന്ന് വെളിപ്പെടുത്തിയിട്ടില്ല.

 

Latest News