മുംബൈ- യു. എസ് ഡോളര്‍ ശക്തമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച. അതോടൊപ്പം ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ പണം പിന്‍വലിക്കുകയും ചെയ്തത് രൂപയ്ക്ക് തിരിച്ചടിയായി.
ഒരാഴ്ചയ്ക്കിടെ രൂപയുടെ മൂല്യത്തില്‍ 0.2 ശതമാനമാണ് ഇടിവുണ്ടായത്. രൂപയെ പിന്തുണക്കാന്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി ഡോളര്‍ വിറ്റഴിച്ചെങ്കിലും കാര്യമായ ഗുണമുണ്ടായില്ല.
യു. എസില്‍ പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാന്‍ ഫെഡറല്‍ റിസര്‍വ് പലിശ വര്‍ധന നടപടികള്‍ തുടര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഡോളര്‍ ശക്തിയാര്‍ജ്ജിച്ചത്. അമേരിക്കയില്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കുമെന്ന സാഹചര്യത്തില്‍ വന്‍കിട ഹെഡ്ജ് ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ മറ്റ് വിപണികളില്‍ നിന്നും പണം പിന്‍വലിച്ച് യു. എസിലേക്കാണ് നിക്ഷേപം നടത്തുന്നത്. അതോടൊപ്പം ചൈനയിലെ സാമ്പത്തിക പ്രതിസന്ധി സാധ്യതകളും ഡോളറിന് കൂടുതല്‍ കരുത്ത് നല്‍കി.