കോതമംഗലം പോലീസ് സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി, പ്രതി പിടിയില്‍

കൊച്ചി- കോതമംഗലം പോലീസ് സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി. സംഭവത്തില്‍ കോതമംഗലം ചെറുവട്ടൂര്‍ നെല്ലിക്കുഴി മരോട്ടിക്കല്‍  ഹനീഫ് (43) പിടിയിലായി. ഇന്നലെ രാവിലെ 10 മണിയോടെയാണ് തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലേക്കാണ് കോതമംഗലം പോലീസ് സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഫോണ്‍കോള്‍ എത്തുന്നത്. ഭീഷണി സന്ദേശം ലഭിച്ച ഉടനെ പോലീസ് അന്വേഷണം ആരംഭിക്കുകയും സ്റ്റേഷനില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുകയും ചെയ്തു. ഇതോടെ വ്യാജ ഭീഷണിയാണെന്ന് മനസ്സിലായി. ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹനീഫ് പിടിയിലാകുന്നത്. എന്തിനാണ് ഇയാള്‍ ഇങ്ങനെയൊരു വ്യാജ ഭീഷണി മുഴക്കിയതെന്ന് വ്യക്തമല്ല. പുത്തന്‍കുരിശ് ഡി വൈ എസ് പി ടി ബി വിജയന്‍ ,കോതമംഗലം സി ഐ പി ടി ബിജോയ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിട്ടുണ്ട്.

 

 

 

Latest News