ടെഹ്‌റാന്‍- ഇറാനില്‍ വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ കവിത വായിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുകയാണെന്ന് പോലീസ്.
കവിതാ ഭ്രാന്തരായ ഇറാനികള്‍ ടെഹ്‌റാനിലൂടെ വാഹനമോടിക്കുമ്പോള്‍ പരസ്യബോര്‍ഡുകളിലുള്ള കവിതകള്‍ വായിച്ച് ശ്രദ്ധ തിരിക്കുന്നതിനാല്‍ അവരുടെ കാറുകള്‍ ഇടിക്കുകയാണെന്ന് പോലീസ് പറയുന്നു.
ആധുനിക ഇറാനിയന്‍ കവികളുടെ കവിതകളുമായി നഗരത്തിലെ പാലങ്ങളിലും മേല്‍പ്പാലങ്ങളിലും 600 ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവ െ്രെഡവര്‍മാരുടെ മനസ്സ് റോഡില്‍ നിന്ന് മാറ്റുകയാണെന്ന് പോലീസ് പറയുന്നു.
കാമാത്മകമായ രചനകള്‍ക്ക് പേരുകേട്ട ഫെമിനിസ്റ്റ് കവി ഫോര്‍ഗ് ഫറോഖ്‌സാദിന്റെ ശിരോവസ്ത്രം ധരിക്കാത്ത ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ നിരവധി ഇറാനികള്‍ രോഷാകുലരാണ്.
ഇതല്ലാത്ത അവരുടെ ചിത്രം കണ്ടെത്തുക അസാധ്യമാണെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി. 1967ല്‍ ഒരു വാഹനാപകടത്തിലാണ് ചെറുപ്പത്തില്‍ തനനെ ഫറോഖ്‌സാദ് മരിച്ചത്.