Sorry, you need to enable JavaScript to visit this website.

ഡിസംബര്‍ അവസാനത്തോടെ ഗണേഷ് കുമാറും കടന്നപള്ളിയും മന്ത്രിമാരാകും

തിരുവനന്തപുരം- നവകേരള സദസ്സിന് ശേഷം ഡിസംബര്‍ അവസാനം കെ. ബി. ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരാകും. രണ്ടാം പിണറായി മന്ത്രിസഭാ പുനഃസംഘടനക്ക് ഇടതുമുന്നണി സംസ്ഥാന സമിതി അംഗീകാരം നല്‍കി.

ഇരുവരും മന്ത്രിമാരാകുന്നതോടെ ഗതാഗത മന്ത്രി ആന്റണി രാജുവിനും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനുമാണ് സ്ഥാനം നഷ്ടമാവുക..

മന്ത്രിസഭാ പുനഃസംഘടനയുടെ കൃത്യമായ തിയ്യതി അറിയിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ബി ഇടത് മുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടതോടെ നവകേരള സദസിന് ശേഷം മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കുകയായിരുന്നു.

Latest News