Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗവർണർമാർ തീകൊണ്ട് കളിക്കരുത്; സർക്കാറിന് വിധേയമായി പ്രവർത്തിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി - ഗവർണർമാർ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീംകോടതി. ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാൻ ഗവർണർക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ ഗവർണർ തടഞ്ഞുവെച്ചിരിക്കുന്നുവെന്നാരോപിച്ച് പഞ്ചാബ്, തമിഴ്‌നാട് സർക്കാരുകൾ സമർപ്പിച്ച ഹരജികൾ പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം.
 ബില്ലുകൾക്ക് അംഗീകാരം നൽകിയില്ലെങ്കിൽ പ്രത്യാഘാതം എന്തെന്ന് അറിയാമോ എന്നും കോടതി ചോദിച്ചു. ഗവർണർമാർ തീകൊണ്ട് കളിക്കരുതെന്നും ഗവർണർമാർ ഇങ്ങനെ പെരുമാറിയാൽ പാർലമെന്ററി ജനാധിപത്യം എവിടെ എത്തുമെന്നും കോടതി ചോദിച്ചു. വർഷക്കാലം സമ്മേളനം ചേരാത്തത്തിന് പഞ്ചാബ് സർക്കാരിനെയും കോടതി വിമർശിച്ചു. ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കാത്തത് ഗൗരവമേറിയ വിഷയമാണെന്ന് തമിഴ്‌നാട് സർക്കാരിന്റെ ഹർജി പരിഗണിക്കവെ സുപ്രീം കോടതി അഭിപ്രായപ്പെട്ടു. തമിഴ്‌നാടിന്റെ ഹരജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.
 നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെക്കാൻ ഗവർണർക്ക് ആരാണ് അധികാരം നല്കിയതെന്ന് പഞ്ചാബിന്റെ ഹരജിയിൽ വാദം കേൾക്കവെ സുപ്രീം കോടതി ചോദിച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ഉദ്ദേശത്തിനനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. ഇക്കാര്യം ഭരണഘടനയിലുണ്ടെന്നും സർക്കാരും ഗവർണറും തമ്മിലുളള തർക്കങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി.
 ലോകായുക്ത ഉൾപ്പെടെയുളള സുപ്രധാന ബില്ലുകൾ ഗവർണർ തടഞ്ഞുവെച്ചെന്ന കേരള സർക്കാറിന്റെ ഹർജിയും സുപ്രീം കോടതിയുടെ പരഗണനയിലാണ്.

Latest News