സ്വിഫ്റ്റ് ബസ്സിൽ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശിപ്പിച്ച ഡ്രൈവര്‍ക്ക് സസ്‌പെൻഷൻ


തിരുവനന്തപുരം- കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് ബസിൽ പുതിയ തമിഴ് സിനിമയുടെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ച് സർവീസ് നടത്തിയ ജീവനക്കാരന് സസ്‌പെൻഷൻ. ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടറായ ദീപു പിള്ളയെ ആണ് സസ്‌പെൻസ് ചെയ്തത്. ചെങ്ങന്നൂരിൽ നിന്നും പാലക്കാട്ടേക്ക് നടത്തിയ സർവീസിലാണ് വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തിയത്. ബസിനുള്ളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കൂടുതൽ ജീവനക്കാർക്ക് പങ്കുള്ളതായി സംശയമുണ്ട്.
 

Latest News