Sorry, you need to enable JavaScript to visit this website.

ജിദ്ദ പുസ്തകമേള അടുത്ത മാസം, നാന്നൂറിലേറെ പ്രസാധകർ പങ്കെടുക്കും

ജിദ്ദ- ദേശീയ അന്തർദേശീയ പ്രസിദ്ധീകരണാലയങ്ങൾ പങ്കെടുക്കുന്ന ജിദ്ദ പുസ്തകോത്സവം അടുത്ത മാസം ഏഴു മുതൽ 16 വരെ ജിദ്ദയിൽ നടക്കും. ജിദ്ദ സൂപ്പർഡോമിലാണ് പുസ്തകോത്സവം. നാനൂറിലധികം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിന് പുസ്തകമേള സാക്ഷ്യം വഹിക്കും. 
കവിതാ സായാഹ്നങ്ങൾ, നാടകാവതരണങ്ങൾ, കുട്ടികൾക്കുള്ള വിദ്യാഭ്യാസ പരിശീലന കോർണറുകൾ എന്നിവയ്ക്ക് പുറമെ ഉന്നത വിദഗ്ധരും ബുദ്ധിജീവികളും പങ്കെടുക്കുന്ന പ്രഭാഷണങ്ങൾ, സാംസ്‌കാരിക ശിൽപശാലകൾ, സെമിനാറുകൾ എന്നിവയുൾപ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് സംയോജിത സാംസ്‌കാരിക അനുഭവം പ്രദാനം ചെയ്യുന്നതാണ് പ്രദർശനം.

കഴിഞ്ഞ മാർച്ചിൽ നടന്ന ഈസ്‌റ്റേൺ പുസ്തക മേള, തുടർന്ന് ജൂണിൽ മദീന പുസ്തക മേള, തുടർന്ന് റിയാദ് അന്താരാഷ്ട്ര പുസ്തക മേള എന്നിവയ്ക്ക് ശേഷം ഈ വർഷം സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റി സംഘടിപ്പിക്കുന്ന നാലാമത്തെ പുസ്തക മേളയാണ് ജിദ്ദ പുസ്തക മേള.
 

Latest News