ന്യൂദൽഹി- 'കംഗാരു കോടതിയുടെ പ്രീ ഫിക്‌സ്ഡ് മാച്ചാണ് തന്നെ പാർലമെന്റിൽനിന്ന് പുറത്താക്കാനുള്ള തീരുമാനത്തിൽ എത്തിച്ചതെന്നും അവർ എന്നെ പുറത്താക്കിയാലും വൻ ജനവിധിയോടെ ഞാൻ അടുത്ത ലോക്‌സഭയിൽ തിരിച്ചെത്തുമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മെഹുവ മെയ്ത്ര. ഇത് ഒരു കംഗാരു കോർട്ടിന്റെ മുൻകൂട്ടി നിശ്ചയിച്ച മത്സരമാണ്. അതിൽ ആശ്ചര്യമില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് പാർലമെന്ററി ജനാധിപത്യത്തിന്റെ മരണമാണെന്നും മെഹുവ പറഞ്ഞു. പാർലമെന്ററി ജനാധിപത്യത്തെ പരിഹസിച്ച ബി.ജെ.പിയെ രാജ്യം മുഴുവൻ തുറന്നുകാട്ടാനായി. എന്താണ് ഭാവി പ്രവർത്തനം എന്ന് ചോദിച്ചപ്പോൾ, ആദ്യം, അവർ എന്നെ പുറത്താക്കട്ടെ എന്നായിരുന്നു മെഹുവയുടെ മറുപടി.