Sorry, you need to enable JavaScript to visit this website.

ഗാസ യുദ്ധം; സൗദി, ബ്രിട്ടീഷ് വിദേശ മന്ത്രിമാർ ചർച്ച

സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ബ്രിട്ടീഷ് വിദേശ മന്ത്രി ജെയിംസ് ക്ലെവർലിയും റിയാദിൽ ചർച്ച നടത്തുന്നു.

റിയാദ് - സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ബ്രിട്ടീഷ് വിദേശ മന്ത്രി ജെയിംസ് ക്ലെവർലിയും ചർച്ച നടത്തി. ഗാസയിലെ സംഭവവികാസങ്ങളും ഇക്കാര്യത്തിൽ നടത്തുന്ന ആഗോള ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. സാധാരണക്കാരെ ലക്ഷ്യമിട്ട് ഏതു രീതിയിലുമുള്ള ആക്രമണങ്ങൾ സൗദി അറേബ്യ അംഗീകരിക്കില്ലെന്ന് ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഗാസയിൽ ആക്രമണം ഉടനടി നിർത്തണമന്നും ഉപരോധം എടുത്തുകളയണമെന്നും സാധാരണക്കാർക്ക് റിലീഫ് വസ്തുക്കൾ പ്രവേശിപ്പിക്കാൻ സുരക്ഷിത പാതകൾ തുറക്കണമെന്നും സൗദി വിദേശ മന്ത്രി ആവശ്യപ്പെട്ടു. 
ലോക സുരക്ഷയും സമാധാനവും കാത്തുസൂക്ഷിക്കുന്നതിൽ യു.എൻ രക്ഷാ സമിതിയുടെ ഉത്തരവാദിത്തം നിറവേറ്റാൻ സെക്യൂരിറ്റി കൗൺസിൽ സ്ഥിരാംഗമെന്നോണം ബ്രിട്ടൻ പ്രവർത്തിക്കണമെന്നും സൗദി വിദേശ മന്ത്രി ആവശ്യപ്പെട്ടു. ഡെപ്യൂട്ടി വിദേശ മന്ത്രി എൻജിനീയർ വലീദ് അൽഖുറൈജി, വിദേശ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. സൗദ് അൽസാത്തി എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. ഗാസ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശ, പ്രവാസികാര്യ മന്ത്രിയുമായ ഡോ. അയ്മൻ അൽസ്വഫദിയുമായും സൗദി വിദേശ മന്ത്രി ചർച്ച ചെയ്തു. 

Latest News