Sorry, you need to enable JavaScript to visit this website.

ഭാര്യ മതംമാറിയത് വിവാഹമോചനത്തിനുള്ള ന്യായമായ കാരണമെന്ന് കര്‍ണാടക ഹൈക്കോടതി

കൊല്‍ക്കത്ത - വിവാഹമോചിതയായ സ്ത്രീക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സിവില്‍ കോടതിയുടെ ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ഭാര്യ മറ്റൊരു മതത്തിലേക്ക് മാറിയതിന്റെ പേരില്‍ ദമ്പതികളുടെ വിവാഹം അസാധുവാക്കാമെന്ന് കോടതി വിധിച്ചു.

ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ വിവാഹമോചനം നേടിയ 35 കാരിയായ ഭാര്യക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബെംഗളൂരു സ്വദേശിയായ 47 കാരനോട് 2015 നവംബര്‍ 13 ലെ ഉത്തരവില്‍ സിവില്‍ കോടതി ഉത്തരവിട്ടിരുന്നു. ഗാര്‍ഹിക പീഡന നിയമത്തിലെ സെക്ഷന്‍ 22 പ്രകാരം സമര്‍പ്പിച്ച വിവാഹമോചന ഹരജി നിരസിച്ചതിനെതിരെ ബെംഗളൂരു സ്വദേശിനി കൂടിയായ യുവതി നല്‍കിയ അപ്പീല്‍ കോടതി ഭാഗികമായി അനുവദിച്ചു.

ജസ്റ്റിസ് രാജേന്ദ്ര ബദാമികര്‍ ഒക്ടോബറില്‍ വിധി പ്രസ്താവിച്ചെങ്കിലും അത് അടുത്തിടെയാണ് ഹൈക്കോടതി വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തത്. 'ഭാര്യയ്‌ക്കെതിരെ ഗാര്‍ഹിക പീഡനം നടന്നിട്ടില്ലെന്ന് രണ്ട് കോടതികളും ഒരേസമയം വ്യക്തമാക്കിയിട്ടുള്ള രേഖകളില്‍ നിന്ന് വ്യക്തമാണ്. ഈ കണ്ടെത്തലിനെ ഭാര്യ വെല്ലുവിളിക്കുന്നില്ല. കൂടാതെ, ഭാര്യ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. അവര്‍ ക്രിസ്ത്യാനിയായി മാറിയപ്പോള്‍, അവര്‍ക്ക് നിക്ഷിപ്തമായ എല്ലാ അവകാശങ്ങളും അസാധുവായി- നഷ്ടപരിഹാര ഉത്തരവിനെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ട് ജഡ്ജി വിധിച്ചു.

 

Latest News