ലഖ്‌നൗ-ആശുപത്രിയില്‍ ചികിത്സയിലുള്ള സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബല്ലിയയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം.
വികാസ് സിങ് എന്നയാളാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് ഉദ്യോഗസ്ഥന്‍ വൈഭവ് പാണ്ഡെ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. സുഖ്പുര സ്വദേശിനിയാണ് പരാതിക്കാരി. ആശുപത്രിയിലെ വാര്‍ഡില്‍ കിടക്കുന്നതിനിടെ ഇയാള്‍ രോഗിയുടെ മേല്‍ മൂത്രമൊഴിക്കുകയായിരുന്നു.എതിര്‍ത്തപ്പോള്‍ ഇയാള്‍ അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു.