ജയ്പൂര്‍- രാജസ്ഥാനിലെ അല്‍വാറില്‍ ക്ഷീരകര്‍ഷകന്‍ പെഹ് ലുഖാനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി വിപിന്‍ യാദവിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് പോലീസ് അറിയിച്ചു.
ഇയാള്‍ കുറ്റമേറ്റെടുത്ത എന്‍.ഡി.ടി.വിയുടെ ഒളിക്യാമറ ദൃശ്യം പുറത്തുവന്നതിനെ തുടര്‍ന്നാണ് പോലീസിന്റെ തീരുമാനം. കാലിച്ചന്തയില്‍നിന്ന് രണ്ട് പശുക്കളെ വാങ്ങി മടങ്ങുകയായിരുന്ന 55 കാരനായ പെഹ്്‌ലു ഖാനെ ഗോരക്ഷാ ഗുണ്ടകള്‍ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വിപിന്‍ യാദവിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും അഞ്ച് മാസം ജയിലില്‍ കഴിഞ്ഞ ശേഷം കോടതി ജാമ്യം അനുവദിച്ചു. പിക്കപ്പ് പിന്തുടര്‍ന്ന് താനാണ് നിര്‍ത്തിച്ചതെന്നും ഒന്നരമണിക്കൂറോളം പെഹ്്‌ലുഖാനെ മര്‍ദിച്ചിരുന്നുവെന്നും വിപിന്‍ യാദവ് ചാനല്‍ റിപ്പോര്‍ട്ടറോട് പറയുന്നത് കൃത്യമായി കേള്‍ക്കാം. ആദ്യം പത്ത് പേരെ ഉണ്ടായിരുന്നുള്ളൂവെങ്കിലും പിന്നീട് ആളുകള്‍ കൂടിയിരുന്നുവെന്നും അമേരിക്കയില്‍നിന്നെത്തിയ ഗവേഷകരെന്ന നിലയില്‍ സമീപിച്ച മാധ്യമ പ്രവര്‍ത്തകരോട് വിപിന്‍ യാദവ് പറയുന്നുണ്ട്.
മര്‍ദിക്കാന്‍ 200 പേരുണ്ടായിരുന്നുവെന്നും പോലീസിനു നല്‍കിയ പരാതിയിലോ എഫ്.ഐ.ആറിലോ തന്റെ പേരില്ലെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് രാജസ്ഥാന്‍ ഹൈക്കോടതി വിപിന്‍ യാദവിന് ജാമ്യം അനുവദിച്ചത്.
തനിക്ക് പങ്കുണ്ടെന്ന് ഇയാള്‍ വ്യക്തമായ കുറ്റം സമ്മതിക്കുന്നതാണ് ഒളിക്യാമറ ദൃശ്യം. പുതിയ തെളിവ് രേഖപ്പെടുത്തുകയാണ് ആദ്യം ചെയ്യുകയെന്ന് ജയ്പൂര്‍ റെയ്ഞ്ച് ഐ.ജി വി.കെ. സിംഗ് പറഞ്ഞു. പെഹ് ലുഖാന്‍ കേസില്‍ വിപിന്‍ യാദവ് ഉള്‍പ്പെടെ കുറ്റാരോപിതരായ എട്ടുപേര്‍ ഇപ്പോള്‍ ജയിലിനു പുറത്താണ്.