(മഥുര) യു.പി - ഒൻപതാംക്ലാസ് വിദ്യാർത്ഥിനിക്കു മുമ്പിൽ സ്വകാര്യ ഭാഗം കാണിച്ച് അധ്യാപകന്റെ ലൈംഗിക പീഡനം. വൈകീട്ട് സ്‌കൂൾ വിട്ടശേഷമാണ്. സംഭവം.
ക്ലാസ് കഴിഞ്ഞശേഷം 15-കാരിയായ വിദ്യാർത്ഥിനിയോട് ക്ലാസിൽ നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു അധ്യാപകൻ. തുടർന്ന് വിദ്യാർത്ഥിനിക്കു നേരെ സ്വകാര്യ ഭാഗം കാണിച്ച് അടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ ക്ലാസ് മുറിയിൽനിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർത്ഥിനിയെ അധ്യാപകൻ കയറിപ്പിടിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഉത്തർപ്രദേശിലെ മഥുരയിലെ കോശികാലൻ മേഖലയിലെ ഒരു ഹൈസ്‌കൂളിലാണ് ക്രൂരമായ ഈ സംഭവമുണ്ടായത്. പ്രതി ഗോവിന്ദ് എന്ന അധ്യാപകനാണെന്നും ഇയാൾ ഒളിവിലാണെന്നും തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ ലൈംഗിക പീഡനത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ക്ലാസ് വിട്ടശേഷമാണ് ദലിത് വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചത്. സംഭവം പുറത്തുപറഞ്ഞാൽ ശരീരത്തിൽ ആസിഡ് ഒഴിക്കുമെന്നും കുടുംബത്തെ വകവരുത്തുമെന്നും അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനി മൊഴി നല്കി. സഹായത്തിനായി നിലവിളിച്ചപ്പോൾ ജാതിപരമായി അധിക്ഷേപിച്ചുവെന്നും ഇര പോലീസിനോട് പറഞ്ഞു.