Sorry, you need to enable JavaScript to visit this website.

ഓടിക്കൊണ്ടിരുന്ന ബസ് കത്തിയമര്‍ന്നു, രണ്ട് പേര്‍ മരിച്ചു, 29 പേര്‍ക്ക് പൊള്ളലേറ്റു

ന്യൂദല്‍ഹി - ദല്‍ഹി - ഗുരുഗ്രാം എക്‌സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. 29 പേര്‍ക്ക് പൊള്ളലേറ്റു. ഡബിള്‍ ഡക്കര്‍ സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രി വൈകിയാണ് അപകടം. മായ എന്ന 25 വയസുകാരിയും മകള്‍ ദീപാലിയുമാണ് (6) മരിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. ദല്‍ഹിയെയും ജയ്പൂരിനെയും ബന്ധിപ്പിക്കുന്ന പ്രധാന എക്‌സ്പ്രസ് വേയില്‍ ഝര്‍സ ഫ്‌ളൈഓവറിന് സമീപമായിരുന്നു അപകടം. നിമിഷങ്ങള്‍ക്കകം ബസ് ഒന്നടങ്കം കത്തിയമര്‍ന്നു. പൊള്ളലേറ്റവരെ ഗുരുഗ്രാമിലെ സെക്ടര്‍ 10ലുള്ള സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ചിലര്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഗുരുതരാസ്ഥയിലായിരുന്ന അഞ്ച് പേരെ മേദാന്ത മെഡിസിറ്റിയില്‍ ചികിത്സ നല്‍കിയ ശേഷം ദല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി.

 

Latest News