തിരുവനന്തപുരം- ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന പോലീസ് വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ നിര്‍ദേശം. വാഹനങ്ങള്‍ ഓടിക്കുന്ന ഉദ്യോഗസ്ഥരില്‍നിന്ന് പിഴ ഈടാക്കണം. പോലീസ് വാഹനങ്ങള്‍ നിയമം ലംഘിക്കുന്നത് പതിവായതോടെയാണ് ഡിജിപിയുടെ നിര്‍ദേശം. ഉദ്യോഗസ്ഥര്‍ പിഴ അടച്ചതിന്റെ വിശദാംശങ്ങള്‍ 10 ദിവസത്തിനകം അറിയിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു.
നിയമം നടപ്പിലാക്കുന്ന ഏജന്‍സിയെന്ന നിലയില്‍ പോലീസിന് ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യതയുണ്ടെന്ന് ഡിജിപിയുടെ നിര്‍ദേശത്തില്‍ പറയുന്നു. ട്രാഫിക് നിയമം ലംഘിക്കുന്നവരാണ് പിഴ അടയ്ക്കേണ്ടത്. സര്‍ക്കാരിന്റെ പണം ഇതിനായി ചെലവാക്കാനാകില്ല. പിഴ അടച്ച ഉദ്യോഗസ്ഥരുടെ വിവരം സംസ്ഥാനതലത്തില്‍ ശേഖരിച്ച് അറിയിക്കാനും ഡിജിപി നിര്‍ദേശം നല്കി.