ന്യൂദല്‍ഹി- പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബര്‍ രണ്ടാം വാരം ആരംഭിക്കുമെന്ന് സൂചന. ക്രിസ്തുമസിന് മുമ്പായി അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഡിസംബര്‍ മൂന്നിന് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നുണ്ട്. ഇത് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും സെഷന്‍ ആരംഭിക്കുക. ഐ.പി.സി, സി.ആര്‍.പി.സി, എവിഡന്‍സ് ആക്റ്റ് എന്നിവക്ക് പകരമാകുന്ന മൂന്ന് പ്രധാന ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പരിഗണനക്ക് വരും. ആഭ്യന്തര കാര്യങ്ങള്‍ക്കുള്ള പാര്‍ലിമെന്ററി സമിതി കഴിഞ്ഞ ദിവസം ഈ ബില്ലുകളുടെ കരട് റിപോര്‍ട്ടിന് അനുമതി നല്‍കിയിരുന്നു.