ന്യൂദല്‍ഹി - പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് പണം വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ എം പി മഹുവ മൊയ്ത്രക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ലോക്പാല്‍ ഉത്തരവിട്ടതായി ബി.ജെ.പി. നിഷികാന്ത് ദുബെയാണ് ഇക്കാര്യം എക്‌സില്‍ പോസ്റ്റ് ചെയ്തത്. മഹുവ മൊയ്ത്രക്കെതിരെയുള്ള ആരോപത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ലോക്പാല്‍ ഉത്തരവിട്ടതായി നിഷികാന്ത് ദുബെ വ്യക്തമാക്കി. നേരത്തെ ലോക്‌സഭ സ്്പീക്കര്‍ക്ക് പരാതി നല്‍കിയതും നിഷികാന്ത് ദുബെയാണ്. മഹുവ മൊയ്ത്രയുടെ മുന്‍ പങ്കാളികൂടിയ അഭിഭാഷകന്‍ ആനന്ദ് ദെഹദ്രോയ് നല്‍കിയ പരാതി നിലവില്‍ സി.ബി.ഐയുടെ മുന്നിലുണ്ട്. വിഷയത്തില്‍ ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിയുടെ വിസ്താരത്തിനിടെ അധ്യക്ഷന്റെ മോശം ചോദ്യങ്ങളെത്തുടര്‍ന്ന് മഹുവ മൊയ്ത്ര ഇറങ്ങിപ്പോന്നിരുന്നു.
लोकपाल ने आज मेरे कम्प्लेन पर आरोपी सांसद महुआ जी के राष्ट्रीय सुरक्षा को गिरवी रखकर भ्रष्टाचार करने पर CBI inquiry का आदेश दिया
— Dr Nishikant Dubey (@nishikant_dubey) November 8, 2023