ഗാസയില്‍ ഇസ്രായില്‍ സൈന്യം ഫലസ്തീനികളുടെ കൂട്ടക്കുരുതി തുടരുമ്പോള്‍ കരള്‍ പിളര്‍ക്കുന്ന കാഴ്ചകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.
പിഞ്ചുമകള്‍ക്ക് അന്ത്യ ചുംബനം നല്‍കുന്ന ഉമ്മയുടെ വീഡിയോ ഉള്ളുലച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
ഗാസയില്‍ ഇതുവരെ 4334 കുട്ടികളടക്കം 10,569 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് ഗാസ ആരോഗ്യമന്ത്രാലയം നല്‍കുന്ന കണക്ക്.