മുംബൈ - ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി ഭാര്യ നിത അംബാനിക്ക് കൊടുത്ത ദീപാവലി സമ്മാനമാണ് ഇപ്പോള്‍ ബിസിനസ് ലോകത്തും സോഷ്യല്‍ മീഡിയയിലും ചൂടുള്ള ചര്‍ച്ച. വില കൂടിയ കാറുകള്‍ സ്വന്തമാക്കുന്നത് മുകേഷ് അംബാനിക്ക് ഒരു ഹരമാണ്. ലോകത്തിലെ വില കൂടിയ കാറുകളില്‍ മിക്കതും അദ്ദേഹത്തിന് സ്വന്തമായുണ്ട്. ദീപാവലി സമ്മാനമായി ഭാര്യ നിത അംബാനിക്ക് 10 കോടി രൂപയുടെ എസ്യുവിയാണ് മുകേഷ് അംബാനി സമ്മാനിച്ചത്. റോള്‍സ് റോയ്സ് കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് ആണ് മുകേഷ് നിതയ്ക്ക് നല്‍കിയത്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ എസ് യു വിയാണ് ഇത്. മാത്രമല്ല രാജ്യത്ത് ഈ എക്സോട്ടിക് കാര്‍ കുറച്ചു പേര്‍ക്ക് മാത്രമേ സ്വന്തമായുള്ളു. അതില്‍ ഒരാളാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് റോള്‍സ് റോയ്സ് എസ്യുവിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിത അംബാനിയുടെ പുതിയ എസ്യുവി ഓറഞ്ച് നിറത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.