പട്‌ന- പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങള്‍ക്കുമുള്ള സംവരണം വര്‍ധിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചൊവ്വാഴ്ച നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് സംവരണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്കുള്ള കേന്ദ്രത്തിന്റെ 10 ശതമാനം സംവരണം ഒഴിവാക്കിയാണിത്.
തന്റെ സര്‍ക്കാര്‍ നിയോഗിച്ച ജാതി സര്‍വേയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മേശപ്പുറത്ത് വെച്ചതിന് ശേഷം നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു നിതീഷ്.
ഒബിസിയുടെ സംവരണം 50ല്‍ നിന്ന് 65 ശതമാനമായും 17 ശതമാനം സംവരണമുള്ള എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം 22 ശതമാനമായും ഉയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.