Sorry, you need to enable JavaScript to visit this website.

യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മുസ്‌ലീം വിദ്യാര്‍ത്ഥിനിയെ മത്സരത്തിനിറക്കി എ ബി വി പി

ഹൈദരാബാദ് - ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്‌ലീം വിദ്യാര്‍ത്ഥിനിയെ മത്സരത്തിനിറക്കി എ ബി വി പി.  ആദ്യമായാണ് ഇവിടെ എ ബി വി പി മുസ്‌ലീം വിദ്യാര്‍ത്ഥിനിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്.  വിശാഖപട്ടണം സ്വദേശിയും രസതന്ത്രം ഗവേഷക വിദ്യാര്‍ഥിയുമായ ഷെയ്ക് ആയിഷയാണ് മത്സര രംഗത്തുള്ളത്. നവംബര്‍ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. മറ്റ് സ്ഥാനാര്‍ത്ഥികളുടെ പേരുകളും എ ബി വി പി പ്രഖ്യാപിച്ചു. സേവ ലാല്‍ വിദ്യാര്‍ഥി ദളുമായി സഖ്യത്തിലാണ് എ ബി വി പി മത്സരിക്കുന്നത്. ഒമ്പത് അംഗ പാനലില്‍ മൂന്നു പേര്‍ വനിതകളാണ്. അതേസമയം എസ് എഫ് ഐ-എ എസ് എ-ടി എസ് എഫ് സഖ്യത്തിനായി പി എച്ച്ഡി വിദ്യാര്‍ത്ഥി മുഹമ്മദ് അതീഖ് അഹമ്മദാണ് മത്സരിക്കുക.

 

Latest News