അലിഗഢിന്റെ പേരും മാറ്റുന്നു, ഇനി ഹരിഗര്‍ ആകും, ബി ജെ പിയുടെ പ്രമേയം പാസായി

ലഖ്‌നൗ - ഉത്തര്‍പ്രദേശിലെ പ്രശസ്ത നഗരമായ അലിഗഢിന്റെ പേര് മാറ്റാന്‍  അലിഗഢ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍. അലിഗഢിന്റെ പേര് ഹരിഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബോര്‍ഡ് പാസാക്കി. ഭരണപക്ഷമായ ബി ജെ പിയുടെ മുനിസിപ്പല്‍ കൗണ്‍സിലര്‍ സഞ്ജയ് പണ്ഡിറ്റാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ഇതിനെ പ്രതിപക്ഷ അംഗങ്ങളും പിന്തുണച്ചു. ഈ പ്രമേയം പാസായതായും ഇത് സര്‍ക്കാറിന് അയക്കുമെന്നും  ഉടന്‍ ഭരണാനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അലിഗഡ് മേയര്‍ പ്രശാന്ത് സിംഗാള്‍ പറഞ്ഞു.

 

Latest News