റിയാദ്- സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടത്തരം മുതൽ ശക്തമായ ഇടിമിന്നലും മഴയും ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. റിയാദ്, മക്ക, മദീന, ജിസാൻ, അസീർ, അൽബാഹ മേഖലകളിലെ ചില ഭാഗങ്ങളിൽ ശക്തമായ മഴയുണ്ടാകും. മക്കയിൽ താപനില 34 ഡിഗ്രി സെൽഷ്യസിലും ദമാമിൽ 31 ഡിഗ്രിയിലും മദീനയിൽ 32 ഡിഗ്രിയിലും റിയാദിൽ 30 ഡിഗ്രിയിലും ജിദ്ദയിൽ 35 ഡിഗ്രിയിലും അബഹയിൽ 21 ഡിഗ്രിയുമായിരിക്കും പ്രതീക്ഷിക്കുന്ന കാലാവസ്ഥ.