ഭദ്രക്- ഒഡീഷയിലെ ഭദ്രക് ജില്ലയില്‍ 24 കാരിയായ ഗര്‍ഭിണിയുടെ മൃതദേഹം റോഡരികില്‍.ഭണ്ഡാരിപോഖാരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നപംഗ ഗ്രാമത്തിന് സമീപമാണ് സംഭവം.
ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു.
അവര്‍ എന്റെ മകളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നു. ഞാന്‍ പോലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്- അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് യുവതി വിവാഹിതയായത്. ഭര്‍ത്താവിന്റെ രണ്ടാം വിവാഹമാണെന്നും പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് യുവതിയെ കാണാതായത്. തിങ്കളാഴ്ച ഗ്രാമത്തിനടുത്തുള്ള റോഡരികില്‍ മൃതദേഹം കണ്ടതായി പോലീസ് പറഞ്ഞു.
മൃതദേഹത്തില്‍ ചില പാടുകളുണ്ടെങ്കിലും മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ഭണ്ഡാരിപോഖാരി പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് അജയ് സുദര്‍ശന്‍ ബാഗെ പറഞ്ഞു.അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.