ഹൂസ്റ്റൺ-അമേരിക്കയിൽ മലയാളിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കോട്ടയം മോനിപ്പള്ളി ഊരാളിൽ മരങ്ങാട്ടിൽ ജോയ്-മേഴ്‌സി ദമ്പതികളുടെ മകളും നഴ്‌സുമായ മെറിൻ ജോയിയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് ഫിലിപ്പ് മാത്യുവിനെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പരോളില്ലാത്ത ജീവപര്യന്തമായിരിക്കും. അമേരിക്കയിൽ ജീവപര്യന്തം തടവ് എന്നത് ജീവിതാവസാനം വരെ ജയിലിൽ കഴിയേണ്ടി വരും. 2020- ജൂലൈ 28-നാണ് മലയാളികളെ ഞെട്ടിച്ച കൊലപാതകം നടന്നത്. അവിഹിത ബന്ധം ആരോപിച്ച് ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്താണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. കോറൽസ്പ്രിംങ്‌സിലെ ആശുപത്രിയിൽ നഴ്‌സായിരുന്ന മെറിൻ ജോയ് ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഭർത്താവ് കൊന്നത്. പതിനേഴ് തവണയാണ് ഫിലിപ്പ് മാത്യു മെറിനെ കുത്തിയത്. കൊലപ്പെടുത്തിയ ശേഷം ദേഹത്തൂടെ കാറോടിക്കുകയും ചെയ്തു. റോഡിന് നടുവിലെ ഹംപ് ചാടിക്കടക്കുന്നത് പോലെയാണ് മാത്യു കാറോടിച്ചതെന്ന് ഒരു സഹപ്രവർത്തകൻ പിന്നീട് പറഞ്ഞു. മാരകായുധം ഉപയോഗിച്ചുള്ള
ജീവപര്യന്തം ശിക്ഷ ഉറപ്പായതിനാലും പ്രതി അപ്പീൽ നൽകാനുള്ള അവകാശം ഉപേക്ഷിക്കുന്നതിനാലുമാണ് വധശിക്ഷ ഒഴിവാക്കാനുള്ള തീരുമാനമെന്ന് സ്‌റ്റേറ്റ് അറ്റോർണി ഓഫീസ് വക്താവ് പോള മക്മഹോൺ പറഞ്ഞു. തന്റെ മകളുടെ കൊലയാളിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ജോയിയുടെ അമ്മ പ്രതികരിച്ചു.