ടെഹ്‌റാൻ- ഇസ്രായിൽ ചാരസംഘടനയായ മൊസാദിന്റെ ഏജന്റുമാരായ മൂന്നു പേരെ അറസ്റ്റ് ചെയ്തതാി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരുമായുള്ള സംയുക്ത ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയതെന്ന് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. മൂന്നു പേരും ഇറാൻ പൗരന്മാരാണ്. മൂന്ന് മൊസാദ് ഏജന്റുമാരെ' ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള പർവതപ്രദേശത്താണ് പിടികൂടിയത്.
വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ താലിബാൻ പ്രതിനിധി സംഘം ശനിയാഴ്ച ടെഹ്‌റാനിലെത്തിയതിന് പിന്നാലെയാണ് അറസ്റ്റിനെക്കുറിച്ചുള്ള വാർത്തകൾ വന്നത്. അഫ്ഗാൻ അതിർത്തിയിൽ നിന്ന് ഇറാനിലെ ലക്ഷ്യങ്ങളിലേക്ക് ഡ്രോൺ ആക്രമണം നടത്താൻ മൂവരും പദ്ധതിയിട്ടിരുന്നതായി സ്‌റ്റേറ്റ് ടെലിവിഷൻ പറഞ്ഞു. ഇവരെ ചോദ്യം ചെയ്യുന്നതിനായി ഇറാനിലേക്ക് മാറ്റും.