Sorry, you need to enable JavaScript to visit this website.

മിസ്റ്റർ ബൈഡൻ, താങ്കൾക്ക് ഒളിക്കാനാകില്ല, ന്യൂയോർക്കിൽ വൻ പ്രകടനം

വാഷിംഗ്ടൺ-ഗാസയിൽ പതിനായിരങ്ങളെ കൊന്നൊടുക്കുമ്പോഴും വെടിനിർത്തൽ ആഹ്വാനം നിരസിക്കുന്ന അമേരിക്കൻ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി ജനം അമേരിക്കയിലെ തെരുവിൽ. പതിനായിരങ്ങളാണ് അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടണിൽ പ്രതിഷേധവുമായി ഒത്തുകൂടിയത്. പ്രസിഡന്റ് ജോ ബൈഡനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. ബൈഡൻ, നിങ്ങൾക്ക് ഒളിച്ചിരിക്കാൻ കഴിയില്ല. നിങ്ങൾ വംശഹത്യയിലെ കുറ്റക്കാരനാണ് തുടങ്ങിയ ബാനറുകൾ ഉയർത്തിയാണ് ജനം പ്രതിഷേധിക്കുന്നത്. 
വംശത്തെയോ, മതത്തെയോ പൂർണമായോ ഭാഗികമായോ നശിപ്പിക്കാനുള്ള ഉദ്ദേശത്തോടെ ചെയ്യുന്ന പ്രവൃത്തികൾ വംശഹത്യയായാണ് യു.എൻ നിർവചിക്കുന്നത്. കൊലപാതകങ്ങളും ജനനം തടയുന്നത് ഉൾപ്പെടെയുള്ളവയെല്ലാം ഇതിന്റെ ഭാഗമാണ്. 

വാഷിംഗ്ടൺ ഡിസിയിലെ ഫലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധത്തിൽ ഫലസ്തീൻ പതാകയുമായി നിരവധി പേരെത്തി. 
ശനിയാഴ്ച നടന്ന റാലിയിൽ നിരവധി പ്രതിഷേധക്കാർ ഇസ്രായിലിനുള്ള യുഎസ് സഹായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. വൈറ്റ് ഹൗസിന് സമീപമുള്ള ഫ്രീഡം പ്ലാസയിൽ നിന്ന് കിഴക്കോട്ട് യുഎസ് ക്യാപിറ്റോളിലേക്ക് പ്രകടനം നീണ്ടു.
 

Latest News