ഗാസ- ഗാസയിൽ ഇസ്രായിലിന്റെ കനത്ത ബോംബാക്രമണത്തിൽ അഭയാർത്ഥി ക്യാമ്പിൽ 47 പേർ കൊല്ലപ്പെട്ടു. അൽ-മഗാസി അഭയാർത്ഥി ക്യാമ്പിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ 47 പേരും ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ആറ് പേരും കൊല്ലപ്പെട്ടു. ജബാലിയ അഭയാർത്ഥി ക്യാമ്പിലെ പ്രധാന ജലസ്രോതസ്സും ഇസ്രായേൽ ഷെല്ലാക്രമണത്തിൽ തകർത്തു.
ഇസ്രായിൽ ബോംബാക്രമണം ശക്തമാക്കിയതോടെ നിരവധി സാധാരണക്കാരാണ് വടക്കൻ ഗാസയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിന്ന് ആളുകൾക്ക് സുരക്ഷിത സ്ഥലത്തേക്ക് പലായനം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രായിൽ നടത്തിയ ആക്രമണങ്ങളിൽ 9,488 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രായേലിൽ 1,400-ലധികം പേർ കൊല്ലപ്പെട്ടു.