നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം രണ്ട് യാത്രക്കാരിൽ നിന്നായി 81 .01 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചു. പിടികൂടിയ സ്വർണ്ണത്തിൻ്റെ ആകെ തൂക്കം 1498 .1 ഗ്രാം ആണ്. ആഭ്യന്തര ടെർമിനലിൽ വെച്ചാണ് ഇരുവരിൽ നിന്നും സ്വർണ്ണം പിടിച്ചതെന്ന് പ്രത്യേകതയുണ്ട് . രണ്ട് യാത്രക്കാരും ജിദ്ദയിൽ നിന്നും മുംബൈയിൽ വന്ന് അവിടെ നിന്നും ആഭ്യന്തര യാത്രക്കാരായി ഇൻഡിഗോ വിമാനത്തിലാണ് കൊച്ചിയിൽ വന്നിറങ്ങിയത് . ആഭ്യന്തര ടെർമിനലിൽ കസ്റ്റംറ്റംസ് പരിശോധന ഇല്ലാത്തതിനാൽ സ്വർണ്ണം പുറത്ത് കൊണ്ടുപോകാൻ തടസമുണ്ടാകില്ലയെന്ന കണക്കുകൂട്ടലിലാണ് ഇവർ വന്നത്. രഹസ്യവിവരം ലഭിച്ചിരുന്നതുകൊണ്ടാണ് കസ്റ്റംസ് ഉദ്യോഗസ്ഥൻമാർ ഇവരെ പരിശോധിച്ച് സ്വർണ്ണം കണ്ടെടുത്തത് രണ്ട് യാത്രക്കാരും മലപ്പുറം സ്വദ്ദേശികളാണ് .മുഹമ്മദ് ഫുസിയാൻ 37 .81 ലക്ഷം രൂപ വിലയുള്ള 698 .90 ഗ്രാം സ്വർണ്ണമാണ് കൊണ്ടുവന്നത്. ഇൻസലേറ്റ് ചെയ്ത സ്വർണ്ണ വയർ ചെക്കിംഗ് ബാഗിലാണ് ഒളിപ്പിച്ചിരുന്നത്. മുഹമ്മദ് ഹനീഫ 43 . 24 ലക്ഷം രൂപ വിലയുള്ള 799 .20 ഗ്രാം സ്വർണ്ണമാണ് കൊണ്ടുവന്നത് .ആറ് ഷീറ്റുകളാക്കിയ സ്വർണ്ണം എമർജൻസി ലാമ്പിനകത്ത് ഒളിപ്പിച്ചാണ് പുറത്ത് കൊണ്ടു പോകാന്‍ ശ്രമിച്ചത് .കൊച്ചി വിമാനതാവളത്തിൽ ആഭ്യന്തര ടെർമിനൽ വഴി സ്വർണ്ണ കള്ളക്കടത്ത് നടത്താനുള്ള ശ്രമം സമീപകാലയളവിൽ ആദ്യമായിട്ടാണ് പിടിക്കപ്പെടുന്നത് .