മുംബൈ- റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ഭീഷണി സന്ദേശം അയച്ച പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. ഇമെയിലിലേക്കാണ് പണം ആവശ്യപ്പെട്ട് തുടര്‍ച്ചയായ ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതി ഗണേഷ് രമേഷ് വനപര്‍ധി എന്ന യുവാവിനെ നവംബര്‍ എട്ടു വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തെലങ്കാനയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മെയില്‍ ഐഡി ഷദാബ് ഖാന്‍ എന്ന വ്യക്തിയുടേതാണെന്നും ബെല്‍ജിയത്തില്‍ നിന്നാണ് ഭീഷണി സന്ദേശങ്ങള്‍ എത്തിയതെന്നും പോലീസ് പറയുന്നു. ഈ ഐഡി യഥാര്‍ഥമാണോ എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.
ഒക്ടോബര്‍ 27ന് 20 കോടി രൂപ ആവശ്യപ്പെട്ടാണ് മുകേഷ് അംബാനിക്ക് അജ്ഞാതമായ ഇ മെയില്‍ ഐഡിയില്‍ നിന്നും സന്ദേശം എത്തിയത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ 28ന് 200 കോടി രൂപ ആവശ്യപ്പെട്ടും ഒക്ടോബര്‍ 30ന് 400 കോടി രൂപ ആവശ്യപ്പെട്ടും അതേ ഐഡിയില്‍ നിന്ന് ഭീഷണി സന്ദേശം എത്തുകയായിരുന്നു.