Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗാസയിൽ 46 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ഗാസ- ഗാസയിൽ ഇസ്രായിൽ സൈന്യം നടത്തുന്ന ആക്രമണത്തിൽ ഇതേവരെ കൊല്ലപ്പെട്ടത് 46 മാധ്യമ പ്രവർത്തകർ. നിരവധി മാധ്യമ പ്രവർത്തകരുടെ കുടുംബാംഗങ്ങളും ഇസ്രായിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പതിനായിരത്തോളം പേരാണ് ഗാസയിൽ ഇസ്രായിൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഇതോടകം കൊല്ലപ്പെട്ടത്. 
അതേസമയം, ഇസ്രായിലിനെതിര കൂടുതൽ രാജ്യങ്ങൾ രംഗത്തുവന്നു. 
ഗാസ യുദ്ധത്തിൽ പ്രതിഷേധിച്ച് ഇസ്രായിലിൽ നിന്ന് തങ്ങളുടെ അംബാസഡറെ തുർക്കി തിരിച്ചുവിളിച്ചു. ഗാസയിൽ സിവിലിയൻമാർക്കെതിരെ ഇസ്രായിൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളുടെ ഫലമായ മാനുഷിക ദുരന്തത്തിന്റെ പശ്ചാലത്തിൽ ഇസ്രായിലിൽ നിന്ന് തുർക്കി അംബാസഡറെ കൂടിയാലോചനകൾക്കായി തിരിച്ചുവിളിച്ചതായി തുർക്കി വിദേശ മന്ത്രാലയം പറഞ്ഞു. ഗാസ ആക്രമണങ്ങളുടെ പ്രഥമവും വ്യക്തിപരവുമായ ഉത്തരവാദിത്തം ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ആരോപിച്ച് മണിക്കൂറുകൾക്കു ശേഷമാണ് ഇസ്രായിലിൽ നിന്ന് തങ്ങളുടെ അംബാസഡറെ തുർക്കി തിരിച്ചുവിളിച്ചത്. 
നെതന്യാഹു ഇനി നമുക്ക് ഒരു തരത്തിലും സംസാരിക്കാൻ പറ്റുന്ന ആളല്ല. ഞങ്ങൾ അദ്ദേഹത്തെ മാറ്റിനിർത്തി - ഉർദുഗാൻ പറഞ്ഞു. ഇസ്രായിൽ ജനതയെ രോഷാകുലരാക്കുന്ന വ്യക്തിയാണ് നെതന്യാഹു. തന്റെ പൗരന്മാരുടെ പിന്തുണ നെതന്യാഹുവിന് നഷ്ടപ്പെട്ടു. മതപരമായ പദപ്രയോഗങ്ങൾ ഉപയോഗിച്ച് കൂട്ടക്കൊലകൾക്ക് പിന്തുണ ശേഖരിക്കാൻ നെതന്യാഹു ശ്രമിക്കുന്നു. 
ഗാസയിലെ ആരോഗ്യ സംവിധാനം തകർക്കാൻ ഇസ്രായിൽ ബോധപൂർവം ശ്രമിക്കുകയാണ്. അന്താരാഷ്ട്ര സമൂഹം ഗാസയിലെ സിവിലിയൻമാരെയും രോഗികളെയും ശിശുക്കളെയും മരണത്തിലേക്ക് തള്ളിവിടുകയാണ്. നിലവിലെ സംഘർഷത്തിൽ യൂറോപ്യൻ യൂനിയൻ വളരെ വിചിത്രവും പൊരുത്തമില്ലാത്തതുമായ പങ്ക് വഹിച്ചു. ന്യായമായ സമീപനം സ്വീകരിച്ചതുമില്ല. ഈ മാസം റിയാദിൽ നടക്കുന്ന ഒ.ഐ.സി ഉച്ചകോടിയെ പ്രാധാന്യത്തോടെ താൻ കാണുന്നു. ഗാസയിൽ വെടിനിർത്തലിന് ഒ.ഐ.സി ഉച്ചകോടി സമ്മർദം ചെലുത്തും. കുറ്റകൃത്യങ്ങളിൽ നിന്നും മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നും ഇസ്രായിലിനെ തടയുകയും ഇസ്രായിലിനോട് കണക്കു ചോദിക്കുകയും ചെയ്തില്ലെങ്കിൽ ലോകക്രമത്തിലുള്ള വിശ്വാസം ഇല്ലാതാകും. ലോകം ഫലസ്തീൻ കുട്ടികളുടെ നിലവിളി കേൾക്കണമെന്നും അവർക്ക് സഹായഹസ്തം നീട്ടണമെന്നും തുർക്കി പ്രസിഡന്റ് പറഞ്ഞു. 

Latest News