Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നേപ്പാള്‍ ഭൂചലനത്തില്‍ നൂറ് കണക്കിനാളുകള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നു

കാഠ്മണ്ഡു - നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ നൂറ് കണക്കിനാളുകള്‍ തകര്‍ന്ന  കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇതുവരെ എഴുപതോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഇത് ഇനിയും കൂടാന്‍ സാധ്യതയുണ്ട്. കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനുള്ള തീവ്ര ശ്രമങ്ങള്‍ നടന്നു വരികയാണ്. വെള്ളിയാഴ്ച രാത്രി 11.32 ഓടെയായിരുന്നു ഭൂചലനം. നേപ്പാളിലെ ജാജര്‍കോട്ട്, റുകും വെസ്റ്റ് മേഖലകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ദുരന്തനിവാരണ ഏജന്‍സികളടക്കം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഭൂചലനത്തെത്തുടര്‍ന്ന് വിവിധ പ്രദേശങ്ങളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
ദുരന്തമുണ്ടായത് രാത്രിയിലായതുകൊണ്ട് സംഭവസമയത്ത് പലരും ഉറക്കത്തിലായിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. റുകും ജില്ലയില്‍ മാത്രമായി 35 പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.  ജാര്‍ക്കോട്ടില്‍ 34 പേരുടെ മരണം സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. രാജ്യത്തെ മൂന്ന് സുരക്ഷാ ഏജന്‍സികളെയും രക്ഷാദൗത്യത്തിനായി നിയോഗിച്ചതായി നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹലിന്റെ ഓഫീസ് അറിയിച്ചു. ദായിലേക്, സല്യാണ്‍, റോല്‍പ ജില്ലകളില്‍ നിന്നും നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം മൂന്നിനും നേപ്പാളില്‍ ഭൂചലനങ്ങളുടെ പരമ്പര അരങ്ങേറിയിരുന്നു.  2015ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നേപ്പാളില്‍ 12,000ത്തില്‍ അധികംപേര്‍ മരിക്കുകയും 10 ലക്ഷത്തോളം കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

 

Latest News