ചാണ്ഡിഗഡ്- കെട്ടിടം പൊളിക്കുന്നതിനിടയില്‍ മേല്‍ക്കൂര ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഒപ്പം യാത്ര ചെയ്തിരുന്ന ഇയാളടെ ഭാര്യ അത്്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം.
ഷോപ്പിങ്ങാനായി ബൈക്കില്‍ പോകുകയായിരുന്നു ദമ്പതികള്‍. ഇതിനിടെ പൊളിച്ചുമാറ്റുകയായിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരഭാഗം തകര്‍ന്ന് റോഡിലേക്ക് പതിച്ചു.
ബൈക്കിന്റെ പുറകിലിരുന്ന ഭാര്യ കെട്ടിടഭാഗം താഴേക്ക് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ബൈക്കില്‍ നിന്ന് ചാടി രക്ഷപ്പെട്ടെങ്കിലും ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് സുശീലിന്റെ ശരീരത്തിലാണ് കെട്ടിടത്തിന്റെ ഭാഗം പതിച്ചത്. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
സുശീലിനെ രക്ഷിക്കാന്‍ ഭാര്യ ഓടിയെത്തുന്നത് സിസിടിവിയില്‍ കാണാം. ആളുകള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംഭവത്തില്‍ മറ്റൊരു വഴിയാത്രക്കാരനും പരിക്കേറ്റു. കെട്ടിടം പൊളിക്കുന്നതിനിടെ തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
#Haryana: The balcony of a building collapsed in Panipat. Death of a person riding a bike passing below. When the wife looked up a second later, she jumped off the bike and ran away and was saved.#india pic.twitter.com/6GBEjnMl5k
— Siraj Noorani (@sirajnoorani) November 3, 2023