ബെയ്ജിങ്- ചൈനീസ് യൂനിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലി ചെയ്യാനും അനുമതി നല്‍കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ ആകര്‍ഷകമാക്കാനാണു പദ്ധതിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ബെയ്ജിങ്ങിലേയും ഷാങ്ഹായിലേയും വിദേശ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ ആനുകൂല്യം. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്ഥാപനങ്ങളുടെയും വിദേശകാര്യ മന്ത്രാലയത്തിന്റേയും അനുമതി വാങ്ങുകയാണെങ്കില്‍ കാമ്പസിനു പുറത്ത് പാര്‍ട് ടൈം ജോലിയും ഇന്റേണ്‍ഷിപ്പുകളും അനുവദിക്കും. 205 രാജ്യങ്ങളില്‍ നിന്നും മേഖലകളില്‍ നിന്നുമായി 4.42 ലക്ഷത്തോളം വിദേശ വിദ്യാര്‍ത്ഥികള്‍ ചൈനയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ടെന്നാണ് 2016ലെ ഔദ്യോഗിക കണക്ക്. ഇവരില്‍ 11.07 ശതമാനവും സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ഉള്ളവരാണ്. ഇന്ത്യയില്‍ നിന്ന് 15,000 വിദ്യാര്‍ത്ഥികളുണ്ടെന്നാണ കണക്ക്. ഇവരിലേറെയും മെഡിസിനാണ് പഠിക്കുന്നത്.
ആഗോള രംഗത്ത് സ്വാധീനം ശക്തമാക്കാന്‍ നയന്ത്രനീക്കങ്ങള്‍ നടത്തുന്ന ചൈന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. പുതിയ വീസ ഇളവുകള്‍ ചെറിയൊരു ശതമാനം വിദേശികള്‍ക്കു മാത്രമെ ഗുണം ചെയ്യൂ. എങ്കിലും കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.