ടെഹ്‌റാന്‍- ഇറാനില്‍ വ്യഭിചാര കുറ്റത്തിന് ഒരു സ്ത്രീക്ക് വധശിക്ഷ വിധിച്ചു. വനിതാ ജിമ്മില്‍ പരിശീലകയായി ജോലി ചെയ്തിരുന്ന സ്ത്രീക്കെതിരെ കഴിഞ്ഞ വര്‍ഷമാണ് ഇറാനിയന്‍ കോടതി കേസെടുത്തത്. വീട്ടില്‍ മറ്റൊരു പുരുഷനൊപ്പം അവളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് പോലീസുമായി ബന്ധപ്പെടുകയായിരുന്നു.
സ്ത്രീക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് നിരീക്ഷണ ക്യാമറകളില്‍ ഭര്‍ത്താവ് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഇറാനിയന്‍ നിയമം അനുവദിക്കുന്നുണ്ട. ചില കേസുകളില്‍ വ്യഭിചാരത്തിന് ആളുകളെ കല്ലെറിഞ്ഞ് കൊല്ലാന്‍ വിധിക്കുന്ന കോടതി അപ്പീലിന്മേല്‍ ലഘുവായ ശിക്ഷയായി ചുരുക്കാറുണ്ട്.
വധശിക്ഷയുടെ പേരില്‍ ഇറാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിലാണ്. ഇറാനില്‍ വധശിക്ഷ വര്‍ധിക്കുകാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഈ വര്‍ഷം ആദ്യ ഏഴു മാസങ്ങളില്‍ 419 പേര്‍ക്കെങ്കിലും വധശിക്ഷ ലഭിച്ചതായി അദ്ദേഹം പറഞ്ഞു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 30 ശതമാനമാണ് വര്‍ധന.