കണ്ണൂര്‍- കേരള വര്‍മ കോളേജ് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. ജനാധിപത്യ വിരുദ്ധതയ്ക്ക് പേരുകേട്ട തൃശ്ശൂരിലെ കേരളവര്‍മ്മ കലാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ ഹൃദയംകൊണ്ട് വോട്ട് രേഖപ്പെടുത്തി ചെയര്മാന് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് കെഎസ് യുവിന്റെ ശ്രീക്കുട്ടനെയാണ്. സിപിഎമ്മിന്റെ അടിമക്കൂട്ടങ്ങളായ അധ്യാപകര്‍ എണ്ണി തോല്‍പ്പിച്ചാല്‍ മാറുന്നതല്ല വിദ്യാര്‍ത്ഥികളുടെ ആ തീരുമാനം. ഇത് കേവലം ഒരു ക്യാമ്പസ് തെരഞ്ഞെടുപ്പിന്റെ വിഷയമല്ല ജനാധിപത്യവിരുദ്ധരായ ഒരു തലമുറയെ സി.പി.എം എങ്ങനെ വാര്‍ത്തെടുക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. ഈ നാണംകെട്ട പരിപാടിക്ക് നേതൃത്വം കൊടുത്ത അധ്യാപകരെ പ്രത്യേകം സ്മരിക്കുന്നുവെന്ന് കെ.സുധാകരന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പോസ്റ്റ് വായിക്കാം
ജനാധിപത്യ വിരുദ്ധതയ്ക്ക് പേരുകേട്ട തൃശ്ശൂരിലെ കേരളവര്‍മ്മ കലാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ ഹൃദയംകൊണ്ട് വോട്ട് രേഖപ്പെടുത്തി ചെയര്മാന് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് കെഎസ്യുവിന്റെ ശ്രീക്കുട്ടനെയാണ്. സിപിഎമ്മിന്റെ അടിമക്കൂട്ടങ്ങളായ അധ്യാപകര്‍ എണ്ണി തോല്‍പ്പിച്ചാല്‍ മാറുന്നതല്ല വിദ്യാര്‍ത്ഥികളുടെ ആ തീരുമാനം. സിപിഎമ്മിന്റെ ക്രിമിനല്‍ പോഷക സംഘടന വിജയിക്കുന്നതുവരെ വോട്ടെണ്ണണം എന്ന രീതിയൊക്കെ എത്രമാത്രം അപഹാസ്യമാണ്, എത്രമാത്രം ജനാധിപത്യ വിരുദ്ധമാണ് എന്ന് കേരളം മനസ്സിലാക്കുക . ഇത് കേവലം ഒരു ക്യാമ്പസ് തെരഞ്ഞെടുപ്പിന്റെ വിഷയമല്ല ജനാധിപത്യവിരുദ്ധരായ ഒരു തലമുറയെ സിപിഎം എങ്ങനെ വാര്‍ത്തെടുക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. ഈ നാണംകെട്ട പരിപാടിക്ക് നേതൃത്വം കൊടുത്ത അദ്ധ്യാപകരെ പ്രത്യേകം സ്മരിക്കുന്നു. കേരളവര്‍മ്മ കോളേജിലെ 'കുട്ടികള്‍ ചെയര്‍മാനായി തെരഞ്ഞെടുത്ത ' ശ്രീക്കുട്ടന് അഭിവാദ്യങ്ങള്‍ .