ദുബായ്- ഗാസ യുദ്ധത്തില്‍ ഇസ്രായില്‍ സൈനികര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് യു.എ.ഇയിലെ മക്ഡൊണാള്‍ഡ് കോര്പ്പറേഷന് വിശദീകരണ പ്രസ്താവനയിറക്കി. ജനപ്രിയ അമേരിക്കന്‍ ബ്രാന്‍ഡായ മക് ഡൊണാള്ഡ്സിനെക്കുറിച്ച് തെറ്റായ വിവരങ്ങളും കൃത്യമല്ലാത്ത റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നതില്‍ നിരാശയുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
ഇന്‍സ്റ്റാഗ്രാമില്‍ മക്ഡൊണാള്‍ഡ് യുഎഇ അറബിയില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ 'മക്ഡൊണാള്‍ഡ്സ് കോര്പ്പറേഷന് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും ഗവണ്മെന്റുകള്ക്ക് ധനസഹായമോ പിന്തുണയോ നല്‍കുന്നില്ലെന്നു വ്യക്തമാക്കി. ഏത് തരത്തിലുള്ള അക്രമത്തെയും തങ്ങള്‍ എതിര്‍ക്കുന്നു.
'ഞങ്ങളുടെ ഹൃദയം ഈ പ്രതിസന്ധിയുടെ ആഘാതം നേരിടുന്ന എല്ലാ ജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഒപ്പമാണ് - ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് ശൃംഖല കൂട്ടിച്ചേര്‍ത്തു: 'ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള അക്രമത്തെ വെറുക്കുകയും വിദ്വേഷ പ്രസംഗത്തിനെതിരെ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.
മക്ഡൊണാള്‍ഡ് യുഎഇ ഒരു പ്രാദേശിക സംരംഭമാണ്, എമിറേറ്റ്സ് ഫാസ്റ്റ് ഫുഡ് കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലണ് സ്ഥാപനം.