Sorry, you need to enable JavaScript to visit this website.

VIDEO: നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി യു.കെയിലെ എന്‍.എം.സി

ലണ്ടന്‍ - പുതിയ പഠന മാര്‍ഗങ്ങള്‍ പ്രസിദ്ധപ്പെടുത്തി യു.കെയിലെ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ (എന്‍.എം.സി). കോഴ്‌സിന്റെ വിവിധ ഘട്ടങ്ങളിലുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചുള്ള ഒരുകൂട്ടം വെബിനാര്‍ സ്‌റ്റൈല്‍ വീഡിയോകളാണ് ഇതിലുള്ളത്. വിദ്യാഭ്യാസത്തില്‍ എന്‍.എം.സിയുടെ പങ്ക് എന്താണെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല, ഏറ്റവും നല്ല നഴ്‌സ്, മിഡൈ്വഫ് അല്ലെങ്കില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ആകുന്നതിനുള്ള പിന്തുണയും ഇത് നല്‍കുന്നുണ്ട്. രണ്ടാമത്തെ വീഡിയോ ആയ ''ഗെറ്റിംഗ് ദി ബെസ്റ്റ് ഔട്ട് ഓഫ് യുവര്‍ എജ്യുക്കേഷന്‍'' ആദ്യ ജോലി നേടുന്നതിനുള്ള ശ്രമത്തെ സഹായിക്കുന്നതാണ്.

വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഫിനിഷിംഗ് യുവര്‍ പ്രോഗ്രാം  വാട്ട് നെക്സ്റ്റ് എന്നൊരു വീഡിയോയും ഉണ്ട്. രജിസ്റ്ററില്‍ ചേരാന്‍ തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം എന്നതിന്റെ വിശദമായ വിവരങ്ങള്‍ അതിലുണ്ട്. ഇതിനോടോപ്പം ഏറ്റവും പുതിയ അനിമേഷനും എന്‍ എം സി പുറത്തിറക്കിയിട്ടുണ്ട്.

 

 

Latest News