മാർട്ടിനായത് കൊണ്ട് ഒരു ബോംബു സ്ഫോടന വാർത്ത എത്ര പെട്ടെന്നാണ് ബലൂൺ പോലെ ചുങ്ങിപ്പോയത്? അയാളുടെ കുടുംബം, അമ്മ, അച്ഛൻ, ഭാര്യ, മതം, വിശ്വാസം, അയാൾ വായിച്ച പുസ്തകം, കേട്ട പ്രഭാഷണം...ഒന്നും ആർക്കും അറിയണ്ട.
അയാളെ തളളിപ്പറയേണ്ട ഗതികേട് അച്ഛനമ്മയ്ക്കില്ല, അയാളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു സംഘടനക്കും അയാളെ ഒറ്റപ്പെടുത്താൻ ആഹ്വാനം ചെയ്യേണ്ട കാര്യമില്ല.
ചാനലുകൾക്ക് അയാളുടെ അടിവേര് തേടാൻ പോകേണ്ടതില്ല. മറിച്ച് മാർട്ടിൻ ഒരു അറബിപ്പേരുകാരനായിരുന്നെങ്കിലോ?
എത്ര മലീമസവും വർഗ്ഗീയാത്മകയും വിവേചനപരവും വിഷലിപ്തവുമാണ് നമ്മുടെ പൊതുബോധം!
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)