പച്ചക്കറി വാങ്ങാന്‍ പോയ പെണ്‍കുട്ടികളെ വീട്ടിലെത്തിച്ച് പീഡനം, പ്രതിക്ക് കഠിന തടവും പിഴയും

നാദാപുരം-  പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ  ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിക്ക് ഒമ്പത് വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
നടുവണ്ണൂര്‍ കാവുംതറ തറോക്കണ്ടി ദാമോദരനനെ(72)യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി (പോക്‌സോ) ജഡ്ജി എം സുഹൈബ് ശിക്ഷിച്ചത്. 2022 സപ്തംബര്‍ അഞ്ചിന് കാവുന്തറയില്‍ കുടുംബ വീട്ടില്‍ നിന്ന് പച്ചക്കറി വാങ്ങാന്‍ പോയ പെണ്‍കുട്ടികളെ ദാമോദരന്‍ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
       പോക്‌സോ ,പട്ടികജാതി വര്‍ഗ്ഗ അതിക്രമം തടയല്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പേരാമ്പ്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എ.എസ്.പി ടി.കെ വിഷ്ണുപ്രദീപ്,നാദാപരം ഡി.വൈ.എസ്.പി വി.വി രതീഷ് എന്നിവരാണ് അന്വേഷിച്ചത്. പ്രോസക്യൂഷന്‍ ഭാഗത്ത് നിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും,20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.പ്രോസക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.സി.സി.പി.ഒ പി.എം ഷാജി പ്രോസക്യൂഷന്‍ നടപടികളെ ഏകോപിപ്പിച്ചു.  

 

 

Latest News