ഗാസ- ഇസ്രായില്‍ സേനയും ഹമാസ് പോരാളികളും തമ്മില്‍ ഗാസയില്‍ രൂക്ഷമായ പോരാട്ടം. ഗാസ മുനമ്പിന്റെ വടക്കന്‍ ഭാഗത്ത് കടുത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്.
ഗാസയില്‍ കൂടുതല്‍ ഉള്ളിലേക്ക് തങ്ങള്‍ കടക്കുന്നതായി ഇസ്രായില്‍ സൈന്യം അവകാശപ്പെട്ടു.
ഇസ്രായേല്‍ ടാങ്കുകള്‍ ഇപ്പോഴും നിലയുറപ്പിച്ചിരിക്കുന്നതും മുന്നോട്ട് നീങ്ങാത്തതുമായ ഗാസയുടെ വടക്കന്‍ ഭാഗത്ത് വെടിവെപ്പ് നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഗാസ സിറ്റിയുടെ മധ്യഭാഗത്ത് നിന്ന് വരുന്ന മറ്റ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്, ടാങ്കുകള്‍ തെക്ക് കിഴക്ക് ഭാഗത്ത് നിന്ന് നേരിട്ട് വരികയും തീരപ്രദേശത്തേക്ക് പോകുകയും ഗാസയുടെ മധ്യഭാഗത്തേക്ക് ഉള്ളിലേക്ക് കടന്നുകയറുകയും ചെയ്യുന്നു എന്നാണ്. പോരാട്ടം കനത്തതാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ഏതാനും മണിക്കൂറുകളായി വ്യോമാക്രമണം ശക്തമായി തുടരുകയാണ്. എന്നാല്‍ കരയുദ്ധം നടക്കുന്നിടത്താണ് പ്രധാനമായും വ്യോമാക്രമണം കേന്ദ്രീകരിച്ചിരിക്കുന്നത്.
കനത്ത വ്യോമാക്രമണത്തിന്റെ മറവില്‍ കാലാള്‍പ്പട നീങ്ങുകയാണ്. വടക്കന്‍ ഭാഗത്തേക്കും ഗാസ നഗരത്തിലേക്കും ഇസ്രായിലി ടാങ്കുകള്‍ക്ക് ഉള്ളിലേക്ക് കയറാന്‍ റോഡ് വൃത്തിയാക്കുന്ന പ്രക്രിയയും നടക്കുന്നുണ്ട്.