സുല്‍ത്താന്‍ബത്തേരി-നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. മൂലങ്കാവ് തുണ്ടത്തില്‍ ജോയിയാണ്(54)കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഒക്ടോബര്‍ 23ന് ഉച്ചയ്ക്കായിരുന്നു അപകടം. കര്‍ണാടക രജിസ്ട്രേഷനുള്ള കാര്‍ നിയന്ത്രണംവിട്ട് മൂലങ്കാവിലെ ഓട്ടോ സ്റ്റാന്‍ഡിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജോയി റോഡിലേക്ക് തെറിച്ചുവീണു. അപകടത്തില്‍ ഇദ്ദേഹം ഉള്‍പ്പെടെ മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേര്‍ ചികിത്സയിലാണ്.