ന്യൂദല്‍ഹി-തന്റെ ഹരജികള്‍ തള്ളിയ ജഡ്ജിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയ ഹരജിക്കാരന് ദല്‍ഹി ഹൈക്കോടതി ആറു മാസം ജയില്‍ ശിക്ഷ വിധിച്ചു.
ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് ഇയാള്‍ക്ക് ഹൈക്കോടതി തടവ് ശിക്ഷ വിധിച്ചു. തന്റെ പെരുമാറ്റത്തിലും പ്രവൃത്തിയിലും ഇയാള്‍ക്ക് ഒട്ടും പശ്ചാത്താപം ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇയാള്‍ തീര്‍ത്തും അപകീര്‍ത്തികരമായ ഭാഷയാണ് ഉപയോഗിച്ചത്.. പറയാവുന്നിടത്തോളം പറഞ്ഞു. സിംഗിള്‍ ബെഞ്ച് ജഡ്ജിയെ കള്ളനെന്നു പോലും വിളിച്ചു-ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.