Sorry, you need to enable JavaScript to visit this website.

സീരിയൽ നടി ഡോ. പ്രിയ അന്തരിച്ചു; കുഞ്ഞ് ഐ.സിയുവിൽ

Read More

തിരുവനന്തപുരം - സീരിയൽ താരം ഡോ. പ്രിയ (35) അന്തരിച്ചു. നടൻ കിഷോർ സത്യയാണ് മരണവാർത്ത സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. എട്ടുമാസം ഗർഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഹൃദയസ്തംഭനമുണ്ടായെന്നും കിഷോർ ഫെയ്‌സ്ബുക്കിൽ അറിയിച്ചു. കുഞ്ഞ് ഐ.സി.യുവിലാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

നടൻ കിഷോർ സത്യയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രുപം ഇങ്ങനെ:

 മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. എട്ട് മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐ സിയുവിലാണ്.
മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു.ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. ആറ് മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്‌നേഹ കൂട്ടാളിയായി നടന്ന ഭർത്താവിന്റെ വേദന...
ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി.
എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും....വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി....
മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു....ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ...
രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി....
35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല....
ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും...
അറിയില്ല....അവരുടെ മനസുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ....
 

Latest News