ശ്രീനഗര്‍-ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ തീവ്രവാദികളുടെ വെടിയേറ്റ് ഒരു പോലീസുകാരന്‍ മരിച്ചു. ജില്ലയിലെ പട്ടാന്‍ മേഖലയിലെ ക്രല്‍പോറയിലെ വസതിക്ക് പുറത്ത് വെച്ചാണ് ഹെഡ് കോണ്‍സ്റ്റബിള്‍ ഗുലാം മുഹമ്മദ് ദാറിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഗുലാം മുഹമ്മദ് ദാറിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കശ്മീര്‍ താഴ്‌വരയില്‍ ദിവസങ്ങള്‍ക്കിടെ നടന്ന മൂന്നാമത്തെ തിവ്രവാദി ആക്രമണമാണിത്.
ഞായറാഴ്ച ശ്രീനഗറില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റിരുന്നു. അടുത്ത ദിവസം പുല്‍വാമ ജില്ലയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു തൊഴിലാളി വെടിയേറ്റ് മരിച്ചു.