ശ്രീനഗര്‍- ജമ്മു കശ്മീര്‍ പോലീസിലെ ഹെഡ് കോണ്‍സ്റ്റബിളിനെ വടക്കന്‍ കശ്മീരിലെ താങ്മാര്‍ഗിലെ വസതിക്ക് സമീപം അജ്ഞാതരായ തോക്കുധാരികള്‍ വെടിവെച്ചുകൊന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗുലാം മുഹമ്മദ് ദാറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
പോലീസ് കണ്‍ട്രോള്‍ റൂം (പിസിആര്‍) വിഭാഗത്തിലാണ് ദാര്‍ ജോലി ചെയ്തിരുന്നത്. മൂന്ന് ദിവസത്തിനിടെ താഴ്‌വരയില്‍ ഭീകരര്‍ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്.