ഗാസ സിറ്റി- ഇസ്രായില്‍ സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഭയാര്‍ഥി ക്യാമ്പില്‍ 50 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ജബലിയ അഭയാര്‍ഥി ക്യമ്പാണ് മിസൈല്‍ ആക്രമണത്തില്‍ പൂര്‍ണമായും തരിപ്പണമായത്. മരണ സംഖ്യ കൂടാനിടയുണ്ടെന്നാണ് ഗാസയിലെ ഇന്തോനേഷ്യന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ പറഞ്ഞത്. വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പിനുനേരെ സൈന്യം ബോംബ് വര്‍ഷിക്കുകയും മിസൈല്‍ തൊടുക്കുകയുമായിരുന്നു.
അതിനിടെ, ഗാസയില്‍ മുഖാമുഖ യുദ്ധമാണ് നടക്കുന്നതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.
Jabalia Camp massacre: residents evacuate survivors and the bodies of those killed in the Israeli bombardment of the heavily-populated refugee camp.
— noorii | wraith (@inejmydarling) October 31, 2023
“There are martyrs under the ground and above it.”
Source: Eye on Palestine, Telegram. pic.twitter.com/2uzHDagGPW