Sorry, you need to enable JavaScript to visit this website.

ഗസ്സയിലേക്ക് പ്രതിദിനം 100 ട്രക്കുകള്‍; ഇസ്രായേലിന്റെ അനുമതി

ജറുസലം- പ്രതിദിനം ഗസ്സയിലേക്ക് 100 ട്രക്കുകള്‍ക്ക് സഹായവുമായി പ്രവേശിക്കാന്‍ ഇസ്രായേലിന്റെ അനുമതി. യു. എസ് പ്രസിഡന്റ്് ജോ ബൈഡന്‍ നടത്തിയ നയതന്ത്ര ഇടപെടലുകള്‍ക്കു ശേഷമാണ് ഇസ്രായേല്‍ തീരുമാനമെടുത്തത്. 

ഗസ്സയിലേക്കു സഹായവുമായി വരുന്ന ട്രക്കുകളെ നിയന്ത്രിക്കുന്നതു മൂലം അവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകുന്നില്ലെന്ന് യു. എന്‍ ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് വ്യക്തമാക്കിയിരുന്നു.

സൈനിക നടപടി ആരംഭിച്ചശേഷം ഗസ്സയിലേക്ക് 117 ട്രക്കുകളാണ് എത്തിയത്. യുദ്ധത്തിനിടെ ഗസ്സയിലെ ജനങ്ങള്‍ക്കു ലഭിക്കുന്ന ഏറ്റവും വലിയ സഹായമാണിത്. ഈജിപ്തിലെ റഫ അതിര്‍ത്തി വഴിയാണ് ട്രക്കുകളെത്തുന്നത്. 

ഭക്ഷണം, കുടിവെള്ളം, മരുന്നുകള്‍ തുടങ്ങിയവയാണ് ട്രക്കുകളിലുണ്ടായിരുന്നതെന്നു യുനൈറ്റഡ് നേഷന്‍സിന്റെ ഓഫിസ് ഫോര്‍ ദ കോഓര്‍ഡിനേഷന്‍ ഒഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് അറിയിച്ചു. മരുന്നുകള്‍ മാത്രമുള്ള പന്ത്രണ്ടോളം ട്രക്കുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഒരു മെഡിക്കല്‍ ടീമും സഹായങ്ങളും ഉള്‍ക്കൊള്ളുന്ന ട്രക്കുകളും ഗസ്സയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ഇന്ധനവുമായുള്ള ട്രക്കുകള്‍ക്ക് ഗസ്സയിലേക്കു പ്രവേശിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല.

Latest News