ജറൂസലം- ഗാസയിലെ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ബോംബാക്രമണം നടത്തിയ ഇസ്രായിലിനെ ഓര്‍ത്തഡോക്‌സ് സഭ അപലപിച്ചു. ഗാസ നഗരത്തിലെ സാംസ്‌കാരിക കേന്ദ്രം ഒറ്റരാത്രികൊണ്ട് ബോംബാക്രമത്തില്‍ തകര്‍ത്ത നടപടിയെ
ജറുസലേമിലെ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കേറ്റ് കുറ്റപ്പെടുത്തി. ന്യായരഹിതമായ ആക്രമണമെന്നാണ് ഇതിനെ അവര്‍ വിശേഷിപ്പിച്ചത്.
'താമസ സ്ഥലങ്ങളും സാമൂഹിക സേവന കേന്ദ്രങ്ങളും സിവിലിയന്‍മാര്‍ക്കുള്ള അഭയകേന്ദ്രങ്ങളും നശിപ്പിക്കാനുള്ള ഇസ്രായിലിന്റെ അനാവശ്യ പിടിവാശിയുടെ വ്യക്തമായ രൂപമാണ് ഈ ആക്രമണംമെന്ന് ചര്‍ച്ച് പ്രസ്താവനയില്‍ പറഞ്ഞു.